VIDEO അധ്യാപികയോട് ഐ ലവ് യൂ; വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു, നാല് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

മീറത്ത്- ഉത്തര്‍പ്രദേശിലെ മീറത്തില്‍ അധ്യാപികയോട് മോശമായി പെരുമാറിയതിന് പ്രായപൂര്‍ത്തിയാകാത്ത നാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
മീറത്തിലെ കിത്തോര്‍ ഏരിയയിലെ ഒരു ഇന്റര്‍മീഡിയറ്റ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് അധ്യാപികയുടെ പരാതിയില്‍ കേസെടുത്തത്. യു.പി സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപികയെയാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ ശല്യം ചെയ്തത്.
അധ്യാപികയോട് മോശമായി പെരുമാറുന്നതിന്റെ  വീഡിയോ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അധ്യാപികയോട് ഐ ലവ് യൂ പറയുന്നതാണ് വീഡിയോ.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍  കുറേ ആഴ്ചകളായി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നത്.
സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അശ്ലീല പരാമര്‍ശങ്ങളുമായി വിദ്യാര്‍ഥികള്‍ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുവെന്നാണ്  അധ്യാപികയുടെ പരാതി. മാതാപിതാക്കളോട്  പറഞ്ഞിട്ടും പരാതി ഗൗരവത്തിലെടുത്തില്ലെന്ന് അധ്യാപിക പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

ഐ.പി.സി നിയമങ്ങളും ഐ ടി നിയമവും അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് കിത്തോര്‍ സര്‍ക്കിള്‍ ഓഫീസര്‍ സുചിത സിംഗ് പറഞ്ഞു.

 

 

 

 

Latest News