ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊയിലാണ്ടി- ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. വാഹനം ഓടിക്കൊണ്ടിരിക്കെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരും പുറത്തിറങ്ങുകയായിരുന്നു. 

കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയില്‍ പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപമാണ് സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേനെയത്തി തീയണച്ചു.

Latest News