Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

തിരുവനന്തപുരം- ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഉദിയന്‍കുളങ്ങരയിലാണ് 58-കാരനായ ചെല്ലപ്പനെ ഭാര്യ ലൂര്‍ദ്ദ് മേരി വെട്ടിക്കൊലപ്പെടുത്തിയത്. ലൂര്‍ദ്ദ് മേരിയെ പോലീസ് അറസ്റ്റ് ചെയ്തു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ചെല്ലപ്പനെ കോടാലികൊണ്ട് ലൂര്‍ദ്ദ് മേരി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായും മുമ്പും ഇത്തരത്തില്‍ പലതവണ തര്‍ക്കങ്ങളുണ്ടായിരുന്നതായും അയല്‍വാസികള്‍ പറയുന്നു.

Latest News