Sorry, you need to enable JavaScript to visit this website.

VIDEO ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയെ ഭീകരവാദിയെന്ന് വിളിച്ച് പ്രൊഫസര്‍, ഒടുവില്‍ മാപ്പ് പറഞ്ഞു

ന്യൂദല്‍ഹി- ക്ലാസ് മുറിയില്‍ പ്രൊഫസര്‍ മുസ്ലിം വിദ്യാര്‍ഥിയെ ഭീകരനെന്നു വിളിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ പ്രൊഫസര്‍ വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞുവെങ്കിലും ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളി ചൂണ്ടിക്കാട്ടിയാണ് ധാരാളം പേര്‍ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചോ പ്രൊഫസറെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെയാണ് വീഡിയോ പ്രചരിക്കുന്നത്.
വിദ്യാര്‍ഥിയുടെ ശേഷിക്കുന്ന പഠനത്തെ ബാധിക്കുന്നതിനാല്‍ വീഡിയോ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയും കമന്റുകളായി പ്രത്യക്ഷപ്പെടുന്നു.

 

Latest News