Sorry, you need to enable JavaScript to visit this website.

VIDEO ബെല്‍ജിയത്തിന്റെ തോല്‍വി; ബ്രസ്സല്‍സില്‍ അക്രമം തുടരുന്നു, നിരവധി കടകളും വാഹനങ്ങളും തകര്‍ത്തു

ബ്രസല്‍സ്- ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരത്തില്‍ മൊറോക്കൊക്കെതിരേ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ അഴിഞ്ഞാടിയവര്‍ തകര്‍ത്തത് നിരവധി കടകള്‍.
മത്സരം പൂര്‍ത്തിയായതിന് പിന്നാലെ രോഷം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയവര്‍  കടകളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പോലീസ് അക്രമികളെ തുരത്തിയത്.  അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.

ജനക്കൂട്ടം പടക്കം പൊട്ടിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ മുഖത്ത് പരിക്കേറ്റു. അക്രമം നിയന്ത്രണ വിധേയമാകുന്നതുവരെ നഗരമധ്യത്തിലേക്ക് വരരുതെന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ്പ് ക്ലോസ് മുന്നറിയിപ്പ് നല്‍കി.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 22ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം റാങ്കിലുള്ള ബെല്‍ജിയത്തെ തകര്‍ത്തത്.
ആദ്യ മത്സരത്തില്‍ ബെല്‍ജിയം കാനഡയെ തോല്‍പ്പിച്ചിരുന്നു. നിലവില്‍ ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ബെല്‍ജിയം മൂന്നാം സ്ഥാനത്താണ്.

 

 

Latest News