Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

ജിദ്ദയില്‍നിന്ന് നാട്ടിലേക്ക് പോയ കായംകുളം സ്വദേശി മുംബൈ വിമാനത്താവളത്തില്‍ മരിച്ചു

ജിദ്ദ- ജിദ്ദയില്‍നിന്ന് നാട്ടിലേക്ക് പോയ കായംകുളം സ്വദേശി മാര്‍ഗമധ്യേ മരണമടഞ്ഞു. കായംകുളം ഐക്യജംഗ്ഷന് തെക്ക് ചാക്കയില്‍ ഇസ്മായില്‍ കുട്ടിയാണ് മരിച്ചത്. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് മരണമെന്നാണ് അറിയുന്നത്.
ശനിയാഴ്ചയാണ് ജിദ്ദ-മുംബൈ-കൊച്ചി ഇന്‍ഡിഗോ വിമാനത്തില്‍ ഇദ്ദേഹം നാട്ടിലേക്ക് പോയത്.
വിമാനത്തില്‍വെച്ച് അസ്വാസ്ഥ്യമനുഭവപ്പെടുകയും തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങുകയുമായിരുന്നു എന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മുംബൈ ആശുപത്രിയിലാണുള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമം തുടങ്ങിയിട്ടുണ്ട്.
ജിദ്ദയില്‍ ഹിറ സ്ട്രീറ്റിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

 

Latest News