Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളും കൃത്യമായി പ്രവചിച്ച് മലയാളി യുവാവ്

ജിദ്ദ- ലോകകപ്പിൽ ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് മലയാളി യുവാവ് വിസ്മയമായി. ജിദ്ദ പാന്തേഴ്‌സ് ഭാരവാഹിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇംതാദ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ തന്നെ നാലു കളികളുടേയും ഫലങ്ങൾ പ്രവചിച്ചത്. 
ഓസ്‌ട്രേലിയയും ടുണീഷ്യയും, സൗദി അറേബ്യയും പോളണ്ടും, ഫ്രാൻസും ഡെൻമാർക്കും, അർജന്റീനയും മെക്‌സിക്കോയും തമ്മിലുള്ള നിർണായക മത്സര ഫലങ്ങൾ ആണ് ഗോളുകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്. 
ഇംതാദിന്റെ പ്രവചനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്. കടുത്ത ബ്രസീൽ ആരാധകനായ ഇംതാദ് പക്ഷേ അർജന്റീനയുടെ വിജയവും പ്രവചിച്ചു. ജിദ്ദയിൽ ഷാറാ ബലദിയയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരുന്ന മുഹമ്മദ് ഇംതാദ് മലപ്പുറം അറവങ്കര സ്വദേശിയാണ്. നല്ല ഫുട്‌ബോൾ കളിക്കാരനും ജിദ്ദ പാന്തേഴ്‌സ് ഫുട്‌ബോൾ ടീമംഗവുമായ ഇംതാദിനെ ജിദ്ദ പാന്തേഴ്‌സ് അഭിനന്ദിച്ചു.

Tags

Latest News