ജിദ്ദയിലെ മഴക്കെടുതി- നഷ്ടപരിഹാരത്തിന് ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ജിദ്ദ- വ്യാഴാഴ്ചയുണ്ടായ മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി സിവില്‍ഡിഫന്‍സ് അറിയിച്ചു. ഇതിന്നായി പ്രത്യേക വെബ്‌സൈറ്റ് സിവില്‍ ഡിഫന്‍സ് ഒരുക്കിയിട്ടുണ്ട്. നഷ്ടപരിഹാര അപേക്ഷയുമായി ഓഫീസിലേക്ക് വരേണ്ടതില്ലെന്നും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വാഹനം, ഭൂമി, കെട്ടിടം എന്നിവക്കുള്ള നാശനഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.
മൊബൈല്‍ നമ്പര്‍ വഴിയാണ് സൈറ്റിലേക്ക് പ്രവേശിക്കേണ്ടത്. ശേഷം ഇഖാമ നമ്പര്‍, ബാങ്ക് എകൗണ്ട് നമ്പര്‍, നാശനഷ്ടമുണ്ടായ തിയ്യതിയും പ്രദേശവും നല്‍കുക. നാശനഷ്ടം നേരിട്ട വാഹനത്തിന്റെ ചിത്രങ്ങളും ഇസ്തിമാറയും അറ്റാച്ച് ചെയ്ത ശേഷം അപേക്ഷ അയക്കുക. പിന്നീട് മറ്റു വിവരങ്ങള്‍ മൊബൈല്‍ വഴി ലഭിക്കും. ഇവിടെ ക്ലിക് ചെയ്ത് അപേക്ഷിക്കാം

Tags

Latest News