VIDEO - റിയാദ് സീസണ്‍ - സുവൈദി പാര്‍ക്ക് ഇന്ത്യന്‍ വാരാഘോഷത്തിന് ഉജ്വല തുടക്കം

റിയാദ്- റിയാദ് സീസണിന്റെ ഭാഗമായി സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ വാരാഘോഷത്തിന് ഉജ്വല തുടക്കം. ചെണ്ടമേളയും ഓര്‍ക്കസ്ട്രയും ഡാന്‍സുമൊക്കെയായി ആദ്യദിനം ഗംഭീരം. ഇന്ത്യക്കാരേക്കാള്‍ സൗദികളാണ് ഇന്ത്യന്‍ കലാപരിപാടികള്‍ ആസ്വദിക്കാന്‍ മുമ്പന്തിയിലുണ്ടായിരുന്നത്. റിയാദിലെ ഗായകരായ ഷബാന, സീനത്ത് തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. ഹിന്ദി ഗാനങ്ങളാണ് സൗദികളടക്കമുള്ളവര്‍ക്ക് ഏറെ ഹൃദ്യമായത്. അതേസമയം ആദ്യദിവസമായതിനാല്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കുറഞ്ഞു. അടുത്ത മൂന്നു ദിവസങ്ങളില്‍ ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബുധനാഴ്ച സമാപിക്കും.

സാരിയും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളും അണിഞ്ഞുവന്ന് ഇന്ത്യന്‍ സാംസ്‌കാരിക അന്തരീക്ഷമുണ്ടാക്കണമെന്നതാണ് റിയാദ് സീസണ്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags

Latest News