Sorry, you need to enable JavaScript to visit this website.

ദമാം, ഖത്തീഫ് രണ്ടാം ഘട്ട ബസ് സര്‍വീസിന് തുടക്കമായി

ദമാം - കിഴക്കന്‍ പ്രവിശ്യ പൊതുഗതാഗതത്തിന്റെ ഭാഗമായി ഖത്തീഫ്, ദമാം ബസ് സര്‍വീസുകളുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി കിഴക്കന്‍ പ്രവിശ്യ നഗരസഭ അറിയിച്ചു. ഒന്നാം ഘട്ടം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. സാപ്‌കോയാണ് സര്‍വീസ് കമ്പനി.
വടക്കന്‍ അല്‍കോബാര്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം റൂട്ട്, ദമാം കിംഗ് ഫഹദ് റോഡുള്‍ക്കൊളളുന്ന ഏഴാം റൂട്ട്, ദമാം സനാഇയ രണ്ട് ഉള്‍ക്കൊളളുന്ന എട്ടാം റൂട്ട് എന്നിവിടങ്ങളിലാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ബസ് ഉപയോഗിക്കാനുള്ള ബസ് സ്‌റ്റേഷനുകള്‍ നേരത്തെ സജ്ജമായിട്ടുണ്ട്. 400 കിലോമീറ്റര്‍ ദൂരത്തില്‍ എട്ട് പാതകളാണ് ദമാമിനെയും ഖത്തീഫിനെയും ബന്ധിപ്പിക്കുന്നത്. 212 ബസ് സ്‌റ്റേഷനുകളും 77 ബസുകളുമാണ് ഈ റൂട്ടിലുണ്ടാവുക. ഈസ്‌റ്റേണ്‍ പ്രോവിന്‍സ് ബസസ് എന്ന ആപ് വഴിയാണ് യാത്രക്കാര്‍ ടിക്കറ്റെടുക്കേണ്ടത്. ഓരോ റൂട്ടിലെയും ബസുകളുടെ വിവരങ്ങളും ഈ ആപ്പിലുണ്ടാകും.

 

Latest News