ജീവിതത്തിന്റെ തോണി ഒരുമിച്ച് തുഴയും, വരന്‍ സോമന്‍നായര്‍ (78), വധു ബീനാകുമാരി (59)

തിരുവല്ല- ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഒറ്റക്കായിപ്പോയ രണ്ടുപേര്‍ ഒരുമിച്ച് തോണി തുഴയാന്‍ തീരുമാനിച്ചപ്പള്‍ അത്് കുടുംബത്തിനും നാട്ടുകാര്‍ക്കും ആഹ്ലാദമായി.  പരസ്പരം തുണയേകാന്‍ അവര്‍ കതിര്‍മണ്ഡപത്തില്‍ എത്തിയപ്പോള്‍ മക്കളും കൊച്ചുമക്കളും സാക്ഷിയായി. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രമായിരുന്നു അപൂര്‍വ വിവാഹവേദി. തിരുവനന്തപുരം ചിറയിന്‍കീഴ് കീഴ്‌വിലം പെരുമാമഠം വീട്ടില്‍ കെ. സോമന്‍നായര്‍ (78), തലവടി തുടങ്ങിയില്‍ ബീനാകുമാരി (59) എന്നിവരാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സോമന്‍ നായര്‍ പിന്നീട് സംസ്ഥാനത്തെ എന്‍.സി.സി വിഭാഗത്തില്‍ ജോലി നോക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചു. 3 മക്കളുണ്ട്.

ബീനാകുമാരിയുടെ ഭര്‍ത്താവ് 10 വര്‍ഷം മുന്‍പ് മരിച്ചു. ഒരു മകളുണ്ട്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. ബീനാകുമാരിയുടെ സഹോദരന്‍ ടി.ഡി. പ്രവീണാണ് മുന്‍കൈയെടുത്ത്. പ്രവീണ്‍, സോമന്‍നായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് സോമന്‍ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉള്‍പ്പെടെയുള്ളവര്‍ സാക്ഷിയായി. എയര്‍ഫോഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് അംഗമാണ് സോമന്‍ നായര്‍.

 

Latest News