വിഴിഞ്ഞത്ത് സംഘര്‍ഷം, പോലീസ് ജീപ്പുകള്‍ മറിച്ചിട്ടു

തിരുവനന്തപുരം- കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് വിഴിഞ്ഞ തുറമുഖ സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. രണ്ട് പോലീസ് ജീപ്പുകള്‍ മറിച്ചിട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

അഞ്ചുപേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നത്. കൂടുതല്‍ പേര്‍ സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പോലീസ് സന്നാഹവും വിപുലമാണ്. സര്‍ക്കാരിനും പോലീസിനുമെതിരെ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. വൈദികരെ പ്രതി ചേര്‍ത്ത് കേസെടുത്തതും സ്ഥിതി രൂക്ഷമാക്കി.

 

 

Latest News