Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

ബിനാമി ബിസിനസ് മൂന്നര ലക്ഷം സ്ഥാപനങ്ങളോട് പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ടു; വാണിജ്യ മന്ത്രാലയം

റിയാദ്- ബിനാമി ബിസിനസ് സംശയിക്കുന്ന മൂന്നര ലക്ഷം സ്ഥാപനങ്ങളോട് കഴിഞ്ഞ വര്‍ഷം പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ടതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. സൗദി അതോറിറ്റി ഫോര്‍ ഡാറ്റാ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂചികപ്രകാരം ബിനാമി ബിസിനസ് സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
പബ്ലിക് പ്രോസിക്യൂഷന്‍, സെന്‍ട്രല്‍ ബാങ്ക്, രാജ്യസുരക്ഷാ വിഭാഗത്തിലെ സാമ്പത്തിക നിരീക്ഷണ സമിതി എന്നിവയുമായി സഹകരിച്ച് ബിനാസി ബിസിനസ് സംശയാസ്പദമായ സാഹചര്യങ്ങള്‍ കണ്ടെത്തുകയും അത്തരം നടപടികള്‍ തുടരുന്ന സ്ഥാപനങ്ങളോട് പദവി ശരിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 50 ലധികം മാനദണ്ഡങ്ങളായിരുന്നു ഇതിന്നായി രൂപപ്പെടുത്തിയത്. ബിനാമി സംശയിക്കുന്ന 163000 സ്ഥാപനങ്ങളെ പൂര്‍ണ നിരീക്ഷണ വലയിലാക്കുകയും അവയെ കണ്‍ട്രോള്‍ ടീമിന് കൈമാറുകയുമായിരുന്നു. സ്ഥാപനം നില്‍ക്കുന്ന പ്രവിശ്യയും പ്രവര്‍ത്തിക്കുന്ന മേഖലയും വലുപ്പവും പരിഗണിച്ച് 14 ലക്ഷം സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സൂചനകള്‍ക്കനുസരിച്ച് വിശകലനം ചെയ്തു.
ബിനാമി കേസുകളില്‍ പിടിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ മൊഴി രേഖപ്പെടുത്തല്‍, അന്വേഷണം, വിചാരണ അടക്കമുള്ള കാര്യങ്ങളില്‍ നീതിന്യായ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

 

Latest News