Sorry, you need to enable JavaScript to visit this website.

ഇറാനില്‍ ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീക്ക് സേവനം നല്‍കിയ ബാങ്ക് മാനേജരെ പിരിച്ചുവിട്ടു

ടെഹ്‌റാന്‍- മൂടിക്കിടക്കുന്ന വസ്ത്രം ധരിക്കാത്ത സ്ത്രീക്ക് സേവനം നല്‍കിയ ഇറാനിയന്‍ ബാങ്ക് മാനേജരെ പിരിച്ചുവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍ബന്ധിത ശിരോവസ്ത്ര നിയമത്തെ തുടര്‍ന്നുള്ള പ്രകടനങ്ങള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇളക്കിമറിക്കുന്നതിനിടെയാണ് സംഭവം.
ഡ്രസ് കോഡ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനി  സെപ്റ്റംബര്‍ 16 ന് മരണപ്പെട്ടത് രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമായി.
തലസ്ഥാനമായ ടെഹ്‌റാന് സമീപമുള്ള കോം പ്രവിശ്യയിലെ ബാങ്ക് മാനേജര്‍ 'വ്യാഴാഴ്ച പര്‍ദ ശരിക്കാത്ത സ്ത്രീക്ക് ബാങ്ക് സേവനങ്ങള്‍ നല്‍കിയിരുന്നു' എന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തല്‍ഫലമായി, 'ഗവര്‍ണറുടെ ഉത്തരവനുസരിച്ച് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി,' ഡെപ്യൂട്ടി ഗവര്‍ണര്‍ അഹ്മദ് ഹാജിസാദെയെ ഉദ്ധരിച്ച് മെഹര്‍ പറഞ്ഞു.
സ്ത്രീയുടെ വീഡിയോ 'സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രതികരണങ്ങള്‍ സൃഷ്ടിച്ചു,' മെഹര്‍ പറഞ്ഞു. ഇറാനില്‍ ഭൂരിഭാഗം ബാങ്കുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്, ഹിജാബ് നിയമം നടപ്പിലാക്കേണ്ടത് അത്തരം സ്ഥാപനങ്ങളിലെ മാനേജര്‍മാരുടെ ഉത്തരവാദിത്തമാണെന്ന് ഹാജിസാദെ പറഞ്ഞു.

 

 

Latest News