Sorry, you need to enable JavaScript to visit this website.

തരൂരിനോട് ഇഷ്ടവും അസൂയയും; കഥയിൽ എന്നെ വില്ലനാക്കി, പരാതിയില്ലെന്ന് വി.ഡി സതീശൻ

- തിരുവനന്തപുരത്തെ പരിപാടിയിൽ തരൂരുമായി സംസാരിച്ചില്ലെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ആദ്യം കണ്ടപ്പോൾ തന്നെ തരൂരിനെ എണീറ്റുനിന്നു അഭിവാദ്യം ചെയ്തതാണ്. പിന്നെ വീണ്ടും വേദിയിൽ കണ്ടപ്പോൾ ആദ്യം കണ്ട രീതിയിൽ സംസാരിക്കണമെങ്കിൽ  അഭിനയിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
 

കൊച്ചി - തനിക്ക് ശശി തരൂരിനോട് അസൂയയുണ്ടെന്നത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തനിക്കില്ലാത്ത കഴിവുകൾ ഉള്ള ആളാണ് തരൂരെന്നും അതിൽ അസൂയ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തരൂർ ദേശീയ അധ്യക്ഷനായ പ്രഫഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന ഘടകം സംഘടിപ്പിച്ച കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ശശി തരൂരുമായി പ്രശ്‌നങ്ങളില്ല. തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണെന്ന് പറഞ്ഞ സതീശൻ, തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും വ്യക്തമാക്കി. ഇവിടെയിരിക്കുന്ന ഡോ. ലാലിനോടും തനിക്ക് അസൂയയുണ്ട്. കാരണം എനിക്കറിയാത്ത എത്ര കാര്യങ്ങളാണ് അദ്ദേഹം മണി മണിയായി പഠിപ്പിച്ചുതന്നത്. 
 ശശി തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമം. തിരുവനന്തപുരത്തെ പരിപാടിയിൽ താൻ തരൂരുമായി സംസാരിച്ചില്ലെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോൾ തന്നെ ശശി തരൂരിനെ എണീറ്റുനിന്നു അഭിവാദ്യം ചെയ്തതാണ്. പിന്നെ വീണ്ടും വേദിയിൽ കണ്ടപ്പോൾ ആദ്യം കണ്ട രീതിയിൽ സംസാരിക്കണമെങ്കിൽ താൻ അഭിനയിക്കണമെന്ന് വി.ഡി സതീശൻ വിമർശിച്ചു.
 ഓരോ കഥയിലും ഒരു വില്ലനുണ്ട്. ഈ കഥയിൽ താൻ വില്ലനായി. ഓരോ വിവാദങ്ങളിലും വില്ലനും വേണമല്ലോ. അതിൽ പരാതിയില്ലെന്നും ഇഷ്ടമുള്ളവരോടും ഇഷ്ടമില്ലാത്തവരോടും മിണ്ടുന്ന ആളാണ് തനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
 

Latest News