Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

ഇറാന്‍ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി അലി ഖംനഈയുടെ ബന്ധു

ടെഹ്‌റാന്‍- ഇറാന്റെ പരമോന്നത നേതാവിന്റെ മരുമകളും ഭരണകൂടത്തിന്റെ തുറന്ന വിമര്‍ശകയുമായ ഫരീദ മൊറാദ്ഖാനി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഭരണ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഇറാനിയന്‍ പ്രക്ഷോഭകരെ പിന്തുണക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഇറാന്റെ ഇപ്പോഴത്തെ ഉന്നത നേതാവ് അലി ഖംനഈയുടെ സഹോദരിയായ ബദ്‌രി ഖംനഈയുടെ മാതാവായ മൊറാദ്ഖാനി ഇസ്ലാമിക് റിപ്പബ്ലിക്കിനെ 'കൊലപാതകികളും കുട്ടികളെ കൊല്ലുന്നതുമായ ഭരണകൂടം' എന്നാണ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച അറസ്റ്റിലായ മൊറാദ്ഖാനി ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ സംസാരിക്കുകയായിരുന്നു. അറസ്റ്റിന് ഒരു ദിവസം മുമ്പ് അവള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നതായി റേഡിയോ ഫര്‍ദ പറയുന്നു.

'സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്ന എല്ലാ രാജ്യങ്ങളും പ്രതീകാത്മകമായി ഇറാനില്‍ നിന്നുള്ള എല്ലാ പ്രതിനിധികളെയും തിരിച്ചുവിളിക്കാനും ഈ ക്രൂരമായ ഭരണകൂടത്തിന്റെ പ്രതിനിധികളെയും അനുബന്ധ സംഘടനകളെയും അവരുടെ രാജ്യങ്ങളില്‍നിന്ന് പുറത്താക്കാനും സ്വാതന്ത്ര്യസ്‌നേഹികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. -മൊറാദ്ഖാനി പറഞ്ഞു.

 

Latest News