VIDEO: സാരമില്ല, തല ഉയര്‍ത്തിത്തന്നെ നടക്കൂ... സൗദി താരത്തെ ആശ്വസിപ്പിച്ച് സ്‌പോര്‍ട്‌സ് മന്ത്രി

ദോഹ- പോളണ്ടിനെതിരെ ശനിയാഴ്ച നടന്ന ലോകകപ്പ് മത്സരത്തിനിടെ പ്രതിരോധത്തില്‍ പിഴവ് വരുത്തി, എതിര്‍ ടീമിനെ ഗോള്‍ നേടാന്‍ അനുവദിച്ച സൗദി താരം അബ്ദുല്ല അല്‍ മാല്‍ക്കിക്ക് സൗദി അറേബ്യയുടെ കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസലിന്റെ ആശ്വാസ വചനം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, അബ്ദുള്‍ അസീസ് രാജകുമാരന്‍ ലോക്കര്‍ റൂമില്‍ അല്‍മാല്‍ക്കിയെ ആശ്വസിപ്പിക്കുന്നതും തല ഉയര്‍ത്തി പിടിച്ചുതന്നെ നടക്കാന്‍ പറയുന്നതും കേള്‍ക്കാം. വികാരഭരിതനായാണ് അല്‍ മാല്‍കി മന്ത്രിയോട് സംസാരിക്കുന്നത്. കോച്ച് ഹാര്‍വെ റെനോയും മാല്‍കിയെ ആശ്വസിപ്പിച്ചു. പിഴവുകള്‍ ഏത് കളിയിലും സംഭവിക്കാമെന്നും സാരമില്ലെന്നുമാണ് കോച്ച് പറയുന്നത്.

 

Latest News