Sorry, you need to enable JavaScript to visit this website.

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ മുഹമ്മദ് റഫീഖ് മൗലവി നിര്യാതനായി

കാലടി - എറണാകുളം ബ്രോഡ്‌വെ ജുമാമസ്ജിദില്‍ 40 വര്‍ഷത്തിലേറെ ഇമാമായിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ശ്രീഭൂതപുരം കുറ്റിയാനി വസതിയില്‍ മുഹമ്മദ് റഫീഖ്  മൗലവി (87)  നിര്യാതനായി.
വിശുദ്ധ ഖുര്‍ആനില്‍ അവഗാഹ പാണ്ഡിത്യമുള്ള കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനാണ് പരേതന്‍. തിരുവനന്തപുരം പാളയം ജുമാമസ്ജിദിലും കൊട്ടാരക്കര വലിയ പള്ളി ജുമാ മസ്ജിദിലും ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആരോഗ്യകാരണങ്ങളാല്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ മൂന്നര യോടെയാണ് മരിച്ചത്. ഖബറടക്കം ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.
ഭാര്യ കദീജ. മക്കള്‍: ഷിഹാബുദീന്‍, അബ്ദുള്‍ കലാം, ജാബിര്‍ മൗലവി, റൈഹാനത്ത്, റുമൈസ, സുമയ്യ, നജീബ, മുനീര്‍.
മരുമക്കള്‍: സലീം, സുബൈദ, ഷിഹാബുദീന്‍, ഹനീസ കലാം, ലൈല ജാബിര്‍, അബൂബക്കര്‍, പരേതനായ ജലാല്‍, ഹക്കീം, ഷമീന മുനീര്‍.

 

Latest News