Sorry, you need to enable JavaScript to visit this website.

റിയാദ് സീസണ്‍- സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ വാരം സാരി ധരിച്ച് വരൂ, പരിപാടികള്‍ ആസ്വദിക്കൂ

റിയാദ്- റിയാദ് സീസണിന്റെ വേദികളിലൊന്നായ സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യയുടെ വിവിധ തനത് കലാപരിപാടികളും രുചിക്കൂട്ടുകളും ആസ്വദിക്കാനും ഇന്ത്യന്‍ വസ്ത്രങ്ങളെയും മറ്റു ഉല്‍പന്നങ്ങളെയും സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും അടുത്തറിയാനും സാധ്യമാകുന്ന വിധത്തിലാണ് ഇന്ത്യന്‍ വാരം സജ്ജീകരിച്ചിട്ടുള്ളത്. സാരി ഉടുത്തുവരൂ, ഇന്ത്യന്‍ പരിപാടികള്‍ ആസ്വദിക്കൂവെന്നാണ് റിയാദ് സീസണ്‍ ഇന്ത്യന്‍ സീസണിന് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ പൊറോട്ടയുടെയും കറികളുടെയും സാരിയുടെയും നിറങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ പരമ്പരാഗത വസ്ത്രം ധരിച്ച് നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന വീഡിയോ പോസ്റ്റ് ചെയ്താണ് റിയാദ് സീസണ്‍ അധികൃതര്‍ ഇന്ത്യന്‍ വാരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 


പാകിസ്ഥാന്‍, സുഡാന്‍, ശ്രീലങ്ക, ഫിലിപൈന്‍സ്, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ വാരം ഇതിനകം വിജയകരമായി പൂര്‍ത്തിയായി.
സുവൈദിയിലെ കാരിഫോറിന് സമീപമാണ് സുവൈദി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പ്രവേശനത്തിന് സൗജന്യ ടിക്കറ്റ് ടിക്കറ്റ്എംഎക്‌സ് ആപ് വഴി എടുത്ത് പ്രവേശന കവാടത്തില്‍ ബാര്‍കോഡ് കാണിക്കണം. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 12 മണിവരെയാണ് പ്രവര്‍ത്തന സമയം. മറ്റെല്ലാ രാജ്യത്തേക്കാളും ഇന്ത്യന്‍ വാരം കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.

Tags

Latest News