സര്‍ക്കാര്‍ വസതി ഉടന്‍ ഒഴിയണം, മെഹ്ബൂബ മുഫ്തിക്ക് അന്ത്യശാസനം

ശ്രീനഗര്‍- പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയോട് 24 മണിക്കൂറിനകം സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് നോട്ടീസ്. സൗത്ത് കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖനാബല്‍ ഏരിയയിലെ സര്‍ക്കാര്‍ വസതി ഒഴിയണമെന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുംയോട് അധികൃതര്‍ ആവശ്യപ്പെട്ടത്.

ശ്രീനഗറിലെ മുഖ്യമന്ത്രിയുടെ വസതി ഒഴിയണമെന്ന ഉത്തരവിന് പിന്നാലെയാണ് പുതയി നിര്‍ദേശം. മൂന്ന് മുന്‍ നിയമസഭാംഗങ്ങളോടും വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അല്‍താഫ് വാനി, അബ്ദുള്‍ മജീദ് ഭട്ട്, അബ്ദുള്‍ റഹീം റാത്തര്‍ എന്നിവരോടാണ് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശിച്ചത്. 2014ലാണ് നേതാക്കള്‍ക്ക് സര്‍ക്കാര്‍ വസതി അനുവദിച്ചത്.

 

Latest News