ക്യാമറയുടെ കണ്ണുവെട്ടിക്കാനായില്ല, യാത്രക്കാരനെ പറ്റിച്ച ജീവനക്കാരനെതിരെ നടപടിയെന്ന് റെയില്‍വേ

ന്യൂദല്‍ഹി- ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരനില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ. ടിക്കറ്റിനായി യാത്രക്കാരന്‍ 500 രൂപ നല്‍കിയിട്ടും യാത്രക്കാരന്‍ തന്നത് 20 രൂപയാണെന്ന് ജീവനക്കാരന്‍ വാദിക്കുകയായിരുന്നു.

ഗ്വാളിയോര്‍ സൂപ്പര്‍ഫാസ്റ്റില്‍ ടിക്കറ്റ് ലഭിക്കുന്നതിനായി കൗണ്ടറില്‍ 500 രൂപയാണ് യാത്രക്കാരന്‍ നല്‍കിയത്. യാത്രക്കാരനോട് 500 രൂപ വാങ്ങിയ ജീവനക്കാരന്‍ നോട്ട് മാറ്റുകയും ന്റെ കീശയില്‍നിന്ന് എടുത്ത 20 രൂപ കാണിച്ച് 125 രൂപ കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ജീവനക്കാരന്റെ തട്ടിപ്പിന്റെ വീഡിയോ റെയില്‍വേ വിഷ്‌പേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവെച്ചു. വിഡിയോ മൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

 

Latest News