ബൈക്ക് റൈഡ്, നായയോട് സല്ലാപം, ആവേശം വിതറി രാഹുല്‍ മധ്യപ്രദേശ് യാത്രയില്‍

ഭോപാല്‍- ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ ബൈക്ക് റൈഡ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. മധ്യപ്രദേശിലെ മഹോയിലെത്തിയപ്പോള്‍  ഇരുവശങ്ങളിലും ആരവങ്ങളോടെ പ്രവര്‍ത്തകര്‍ അണിനിരക്കവേയാണ് ഹെല്‍മെറ്റും വെച്ച് നീല കാര്‍പ്പെറ്റിലൂടെയുള്ള രാഹുലിന്റെ ബൈക്ക് റൈഡ്. രാഹുലിനെ നേരിട്ട് കാണാനും സംസാരിക്കുമായി പിന്തുടര്‍ന്ന രണ്ട് യുവാക്കളുടെ ബൈക്കിലാണ് അദ്ദേഹം സവാരി നടത്തിയത്.
മൃഗസ്‌നേഹികളായ രജത് പരാശര്‍, സര്‍താക് എന്നിവരാണ് രാഹുല്‍ ഗാന്ധിയെ കാണാനും മൃഗസംരക്ഷണത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനുമായി ഭാരത് ജോഡോ യാത്രയോടൊപ്പം എത്തിയത്. യാത്രയില്‍ ഇവര്‍ മാത്രമല്ല, രജത്തിന്റെ പത്തുമാസം പ്രായമുള്ള മാര്‍വല്‍ എന്ന ജെര്‍മന്‍ ഷെപ്പേര്‍ഡ് നായയുമുണ്ട്. ഇത്തരം യാത്രകള്‍ക്ക് പരിശീലനം നേടിയ നായയാണ് മാര്‍വല്‍. മാര്‍വലിനെ രാഹുല്‍ ഓമനിക്കുകയും ചെയ്തു.

 

 

Latest News