ശാഫി പറമ്പില്‍ എം.എല്‍.എക്ക് അല്‍ഹസയില്‍ സ്വീകരണം നല്‍കി

അല്‍ ഹസ- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശാഫി പറമ്പില്‍ എം.എല്‍.എക്ക് ഒ.ഐ.സി.സി അല്‍ ഹസ ഏരിയാ കമ്മറ്റി ഉഷ്മളമായ സ്വീകരണം നല്‍കി. ദമാമില്‍നിന്നു ഹുഫൂഫ് വഴി ഖത്തറിലേക്ക് കുടുംബസമേതം പോവുന്ന യാത്രാമധ്യേ അല്‍ ഹസ മഹാസിനില്‍ മഹാരാജാ ഹോട്ടലില്‍ വെച്ചാണ് ശാഫി പറമ്പിലിന് സ്വീകരണം നല്കിയത്.
ഒ.ഐ.സി.സി ഹസ ഏരിയാ കമ്മറ്റി ചെയര്‍മാന്‍ ഫൈസല്‍ വാച്ചാക്കല്‍, ദമാം പാലക്കാട് ജില്ലാ കമ്മറ്റി ട്രഷറര്‍ സമീര്‍ പനങ്ങാടന്‍, വനിതാ വേദി സെക്രട്ടറി രിഹാനാ നിസാം എന്നിവര്‍ ബൊക്കെ നല്കി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്വീകരിച്ചു. സൗദി-ഖത്തര്‍ അതിര്‍ത്തിയായ സല്‍വ വഴി അദ്ദേഹം ഖത്തറിലേക്ക് പോയി. മാതാപിതാക്കളോടും ഭാര്യയോടുമൊപ്പം ഖത്തറില്‍ ലോകകപ്പ് കാണാനെത്തിയ അദ്ദേഹം ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലെത്തിയ ശേഷം മടങ്ങുകയായിരുന്നു. ജിദ്ദയിലും ഒ.ഐ.സി.സി ഷാഫിക്ക് സ്വീകരണം ഒരുക്കിയിരുന്നു.

 

Latest News