Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളെ ആവശ്യമുള്ള കാലമെന്ന് തരൂർ; പ്രതീക്ഷ നൽകുന്നുവെന്ന്‌ കെ സുധാകരൻ

- കെ സുധാകരന്റെ പേര് പറയാൻ 'മറന്ന്' ക്ഷമാപണം നടത്തി ശശി തരൂർ. സുധാകരനും വേദിയിലുള്ളവരുടെ പേര് പറയാതെയാണ് സംസാരിച്ചത്.

കൊച്ചി - രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളെ ആവശ്യമുള്ള കാലമാണിതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ചുവപ്പുനാട അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായെന്നും ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവവിൽ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം വ്യക്തമാക്കി.
 വൻ കടത്തിലാണ് സംസ്ഥാന സർക്കാരുകൾ. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്നതിൽ പ്രൊഫഷണലായ സമീപനം ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നൽകുന്നതാണെന്ന് പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പ്രൊഫഷണലുകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് നല്ലതാണ്. വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനത്തെ ബോധവൽകരിക്കാൻ പ്രൊഫഷണൽ കോൺഗ്രസിന് കഴിഞ്ഞു. കോവിഡ് സമയത്തുൾപ്പെടെ ഇത് വ്യക്തമായതാണ്. രാജ്യത്ത് ഉയർന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാൻ പ്രൊഫഷണലുകൾ പ്രാപ്തരാണ്. അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെ.പി.സി.സി അഭിനന്ദിക്കുന്നു. നിങ്ങൾക്കൊപ്പം കെ.പി.സി.സി ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു
 അതിനിടെ, കോൺക്ലേവ് ഉദഘാടന വേദിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാൻ ശശി തരൂർ മറന്നുപോയി. സദസിലുള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സുധാകരന്റെ പേര് പറയാൻ തരൂര് വിട്ടുപോയത്. പിന്നീട് അദ്ദേഹം സുധാകരന്റെ പേര് ഓർത്ത് പറയുകയും ആദ്യം വിട്ടുപോയതിൽ ക്ഷമ ചോദിക്കുകയും ചെയ്തു. കെ സുധാകരൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത ശേഷമാണ് തരൂര് സംസാരിച്ചത്.
 'അയ്യോ നമ്മുടെ ഉദ്ഘാടകൻ വേദി വിട്ടുപോയെന്ന് തോന്നുന്നു, കാണുന്നില്ല. എന്തായാലും നമ്മുടെ ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്റ്, അദ്ദേഹത്തോട് രാവിലെ ഫോണിൽ സംസാരിച്ചിരുന്നു. വരാൻ അസൗകര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിന് നന്ദിയെന്ന്' തരൂര് പറഞ്ഞു.
 വിവാദ വിഷയങ്ങളിൽ തൊടാതെയായിരുന്നു കെ സുധാകരന്റെ ഓൺലൈൻ ഉദ്ഘാടനപ്രസംഗം. സുധാകരനും വേദിയിലുണ്ടായിരുന്നവരെ അഭിസംബോധന ചെയ്യാതെയാണ് സംസാരിച്ചത്. കോൺക്ലേവിന്റെ സമാപന സെഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്യുക.
 

Latest News