Sorry, you need to enable JavaScript to visit this website.

രാഹുലിനെ കാണാൻ ജനം ഇരച്ചെത്തി; ജോഡോ യാത്രയ്ക്കിടെ വീണ് കെ.സി വേണുഗോപാലിന് പരുക്ക്

ഇൻഡോർ - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള തിരക്കിൽപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് വീണ് പരുക്കേറ്റു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് രാവിലെയാണ് സംഭവം. 
 രാഹുലിനെ കാണാനും യാത്രയിൽ പങ്കാളികളാകാനും ജനം ഇരച്ചെത്തിയതോടെ തിരക്കിൽ കെ.സി വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു. കൈയ്ക്കും കാൽമുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാംപിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം വീണ്ടും യാത്രയിൽ പങ്കുചേർന്നു. യാത്രാ നായകൻ രാഹുൽ ഗാന്ധിയെ കാണാൻ ജനം തള്ളിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യാത്ര മദ്ധ്യപ്രദേശിൽ പ്രവേശിച്ചത്.

Latest News