Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

സജി വർഗീസിനും കുടുംബത്തിനും പി.ജെ.എസ് ജിദ്ദ യാത്രയയപ്പ് നൽകി

പി.ജെ.എസ് ജിദ്ദയുടെ ഉപഹാരം പ്രസിഡന്റ് അലി തേക്കുതോട്, സജി വർഗീസിന് കൈമാറുന്നു.

ജിദ്ദ- ജോലി സംബന്ധമായി ജിദ്ദയിൽ നിന്ന് ബഹ്‌റൈനിലേക്ക് സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്) സജീവ അംഗവും അറിയപ്പെടുന്ന കലാകാരനുമായ സജി വർഗീസിനും കുടുംബത്തിനും പി.ജെ.എസ് ജിദ്ദ യാത്രയയപ്പ് നൽകി. സജി വർഗീസ് ഓതറക്കും സഹധർമിണി സുനു സജിക്കും മകൻ അശ്വിൻ സജിക്കുമാണ് ഇന്നലെ യാത്രയയപ്പ് നൽകിയത്.
കഴിഞ്ഞ ഇരുപത്തഞ്ചു വർഷക്കാലം ജിദ്ദയിൽ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് സ്ഥലംമാറി പോകുന്നത്. സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ് അലി തേക്കുതോട് ഉപഹാരം കൈമാറി.  ജയൻ നായർ പ്രക്കാനം, ജോർജ് വർഗീസ് പന്തളം, ജോസഫ് വർഗീസ് വടശേരിക്കര, അയ്യൂബ് ഖാൻ പന്തളം, നൗഷാദ് അടൂർ, വിലാസ് അടൂർ, മാത്യു തോമസ്, നവാസ് ഖാൻ ചിറ്റാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags

Latest News