Sorry, you need to enable JavaScript to visit this website.

റിയാദ് കേളി ന്യൂസനയ്യ ഏരിയ ലൈബ്രറി പ്രവർത്തനമാരംഭിച്ചു

കേളി ന്യൂസനയ്യ ഏരിയ ലൈബ്രറി ഉദ്ഘാടനം ഏരിയ സെക്രട്ടറി ഷിബു തോമസിന് പുസ്തകം കൈമാറി ജയപ്രകാശ് നിർവഹിക്കുന്നു.

റിയാദ്- ന്യൂസനയ്യ ഏരിയയിൽ കേളി കലാ സാംസ്‌കാരിക വേദിയുടെ ലൈബ്രറി പ്രവർത്തനമാരംഭിച്ചു. ന്യൂസനയ്യ ദുബായ് ഒയാസിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ ജയപ്രകാശ് ഏരിയ സെക്രട്ടറി ഷിബു തോമസിന് പുസ്തകം കൈമാറിയാണ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
പ്രവാസികളിൽ വായനാ ശീലവും ചരിത്രാവബോധവും വർധിപ്പിക്കുന്നതിനും, വായനാ ശീലമുള്ളവർക്ക് പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിന്റെയും ഭാഗമായി കേളി കലാ സാംസ്‌കാരിക വേദി ഏരിയാ തലങ്ങളിലേക്ക് വ്യാപിപ്പിച്ച ലൈബ്രറികളുടെ പ്രവർത്തനങ്ങൾക്ക് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറികളുടെ ന്യൂസനയ്യ ഏരിയ ഘടകമാണ് ഇന്നലെ പ്രവർത്തനമാരംഭിച്ചത്.
ചടങ്ങിൽ ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി അധ്യക്ഷതയും സെക്രട്ടറി ഷിബു തോമസ് സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി.ആർ സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കിഷോർ നിസാം, ഹുസൈൻ മണക്കാട്, ഏരിയാ രക്ഷാധികാരി കൺവീനർ മനോഹരൻ നെല്ലിക്കൽ, ഏരിയ ട്രഷറർ ബൈജു ബാലചന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയി, താജുദ്ദീൻ, വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ. ജോയിന്റ് ട്രഷറർ അബ്ദുൽ കാലാം, ഏരിയ കമ്മിറ്റി അംഗങ്ങളായ കരുണാകരൻ മണ്ണടി, അബ്ബാസ്, സജീഷ്, ഷമൽരാജ്, സതീഷ് കുമാർ, മധു ഗോപി, രാജേഷ് കുമാർ, വിവിധ യൂനിറ്റ് ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നിരവധി കേളി പ്രവർത്തകരും സുഹൃത്തുക്കളും തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് ലൈബ്രറി എന്ന ആശയത്തിൽ പങ്കാളികളായി. ലൈബ്രറി ചുമതലയുള്ള ജയപ്രകാശ് ചടങ്ങിന് നന്ദി പറഞ്ഞു.
----


 

Tags

Latest News