Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ വിമൻസ് ഓർഗനൈസേഷന്റെ ഐവോ ആർട്ടിബിഷൻ ശ്രദ്ധേയമായി

ഐവോ ആർട്ടിബിഷൻ കാലിഗ്രഫി-ചിത്ര പ്രദർശനം ഡോ.മിഷ്‌കാത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- ഇന്ത്യൻ ഇസ് ലാഹി സെന്റർ ജിദ്ദയുടെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫോക്കസ് ലിറ്റ്
എക്‌സ്‌പോയിൽ ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഐവോ ആർട്ടിബിഷൻ കാലിഗ്രഫി-ചിത്ര പ്രദർശനം ശ്രദ്ധേയമായി. ഇന്ത്യൻ ഇസ് ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച ഓരോ കലാ സൃഷ്ടികളും മികച്ച നിലവാരം പുലർത്തി.
പ്രവാസി കുടുംബിനികളുടെയും വിദ്യാർഥിനികളുടെയും  കലയിലും കാലിഗ്രഫിയിലുമുള്ള മികവ് തെളിയിക്കുന്നതായിരുന്നു ആർട്ടിബിഷൻ സ്റ്റാളിൽ പ്രദർശിപ്പിച്ച ഓരോ സൃഷ്ടികളും. ഡോ.മിഷ്‌കാത്ത് മുഹമ്മദലി ആർട്ടിബിഷന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കലാ രംഗത്തെ മികവ് പ്രശംസനീയമാണെന്ന് അവർ പറഞ്ഞു, അതിമനോഹരവും അതിശയകരവുമായ രചനാ സൃഷ്ടികൾ കൊണ്ട് ആസ്വാദനത്തിന്റെ വേറിട്ട തലം പകർന്നു തരുന്നതായിരുന്നു ആർട്ടിബിഷൻ. ഇസ്ലാഹി സെന്റർ മുഖ്യ രക്ഷാധികാരി ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ആർട്ടിബിഷൻ സന്ദർശിച്ചു.
ഖുർആൻ വചനങ്ങൾ കൊണ്ട് മനോഹരമാക്കിയ കാലിഗ്രഫിയും, കരവിരുതിൽ സുന്ദരമാക്കിയ രചനകളും കലയുടെ മാസ്മരികത വെളിപ്പെടുത്തുന്നതായിരുന്നു. വിദ്യാർഥിയും സൗദി ഗവണ്മെന്റ് നടത്തിയ ആർട്ട് എക്‌സിബിഷനിൽ പങ്കെടുത്ത് പ്രശംസ നേടിയ  കാലിഗ്രാഫറുമായ ആമിന മുഹമ്മദ് തയാറാക്കിയ കിസ്വയുടെ മാതൃക ഏറെ പ്രശംസനീയമായിരുന്നു. ഇമാൻ റസീൻ, റന അബ്ദുൽ റസാഖ്, ഫാത്തിമ ഉംറ, മറിയം ജമാൽ, ആമിന മുഹമ്മദ്, ഷാദിയ റഷാദ്, ഷാന അബ്ദുൽ ഗഫൂർ, റഷ അബ്ദുൽ മജീദ്, ഫാത്തിമ നഷ്‌റ, നിജിന റഷീദ്, സഫിന അബ്ബാസ്,  മഹാസിൻ, റുബീന അനസ്, ഷജീറ ജലീൽ, ഇശ ഇർഷാദ് തുടങ്ങിയവരുടെ നിരവധി സൃഷ്ടികളും പ്രദർശനത്തിന് ഉണ്ടായിരുന്നു.
ഐവോ ഭാരവാഹികളായ ശമിയത് അൻവർ, അദീബ മുസ്തഫ, സിറിൻ ജമാൽ, ബരീറ അബ്ദുൽ ഗനി, സലീന നാസർ, സമ്രാ മൻസൂർ, ഗഫീറ അബ്ദുൽ ഗഫൂർ തുടങ്ങിയവർ ആർട്ടിബിഷന് നേതൃത്വം നൽകി.

Tags

Latest News