തിരുവനന്തപുരം- അയല്‍വാസിയായ 66 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വിമുക്തഭടന് 15 വര്‍ഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതി ശാസ്തമംഗലം സ്വദേശി കുട്ടപ്പന്‍ ആശാരി(54)യെ ശിക്ഷിച്ചത്.
2019 നവംബറിലാണ് പ്രതി ആരുമില്ലാതിരുന്ന സമയം വീടിന് പുറകിലുള്ള വാതിലിലൂടെ അകത്തുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജാമ്യം നേടാത്തതിനാല്‍ പ്രതി ജയിലില്‍ കിടന്നാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് കോടതിയില്‍ ഹാജരായി