VIDEO - കളി കാണാന്‍ ഓപണ്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്

ജിദ്ദയിലെ അല്‍ മാജിദ് പാര്‍ക്കിന് മുന്നിലെ തിരക്ക്

ജിദ്ദ- ലോകകപ്പില്‍ സൗദിയുടെ രണ്ടാമത്തെ കളി കാണാന്‍ ഓപണ്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ വലിയ തിരക്ക്. പോളണ്ടിനെതിരായ കളിയില്‍ സൗദി ഒരു ഗോളിന് പിറകിലാണെങ്കിലും ആവേശത്തിന് കുറവൊന്നുമില്ല. പിന്നീട് രണ്ട് ഗോളിന് കളി സൗദി തോറ്റതോടെ ആരാധകര്‍ നിശബ്ദരായി.

ജിദ്ദയിലെ അല്‍ മാജിദ് പാര്‍ക്കില്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്. ബലദ് അടക്കം നിരവധി സ്ഥലങ്ങളിലാണ് ഓപണ്‍ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുള്ളത്.

 

Latest News