ബീജിംഗ്- അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഉറുംഖിയിലെ ജനങ്ങള്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും 'കോവിഡ് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കൂ' എന്ന് ആക്രോശിക്കുന്നതും കാണാം. കടുത്ത സീറോകോവിഡ് നയം ഉണ്ടായിരുന്നിട്ടും ചൈനയില്‍ അണുബാധകള്‍ പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണ്.
നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുമെന്ന് ഉറുംഖിയിലെ അധികൃതര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചത്തെ തീപിടുത്തത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നത് കോവിഡ് നിയന്ത്രണം മൂലമാണ് തടസ്സപ്പെട്ടതെന്ന് ആരോപണമുണ്ട്.
പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയുടെ തലസ്ഥാനമായ നഗരത്തില്‍ ഓഗസ്റ്റ് ആദ്യം മുതല്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
തീപിടിത്തമുണ്ടായ കോമ്പൗണ്ടില്‍ താമസിക്കുന്നവരെ വീടിന് പുറത്തിറങ്ങുന്നത് തടഞ്ഞതായി ഒരു താമസക്കാരന്‍ പറഞ്ഞു.
ഇത് ചൈനീസ് സ്‌റ്റേറ്റ് മീഡിയ വിവാദമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഉറുംഖി അധികാരികള്‍ വെള്ളിയാഴ്ച വൈകി ക്ഷമാപണം നടത്തുകയും ഉത്തവാദികളെ ശിക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
(bbc video)