VIDEO: ഭിന്നശേഷിക്കാരന് സൗദിയ എയര്‍ഹോസ്റ്റസിന്റെ ഹൃദ്യമായ പരിചരണം

റിയാദ് - സൗദിയ വിമാനത്തിലെ ഭിന്നശേഷി യാത്രക്കാരന് എയര്‍ഹോസ്റ്റസ് ഭക്ഷണം നല്‍കിയത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. എയര്‍ഹോസ്റ്റസ് മുട്ടുകാലുകള്‍ കുത്തി നിലത്തുനിന്നാണ് സ്പൂണ്‍ ഉപയോഗിച്ച് വികലാംഗ യാത്രക്കാരനെ ഊട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു യാത്രക്കാരന്‍ ചിത്രീകരിച്ച് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.
റിയാദ്-നജ്‌റാന്‍ എസ്.വി 1865-ാം നമ്പര്‍ ഫ്‌ളൈറ്റിലാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അടക്കമുള്ളവരുടെ ഹൃദയം കീഴടക്കുന്ന തരത്തില്‍ വികലാംഗ യാത്രക്കാരനെ ഏറെ വിനയത്തോടെയും അനുകമ്പയോടെയും എയര്‍ഹോസ്റ്റസ് പരിചരിച്ചത്. സൗദിയ എയര്‍ഹോസ്റ്റസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു മാനവിക മനോഭാവം കാണാന്‍ സാധിച്ചതില്‍ ഗതാഗത മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറിനും മുഴുവന്‍ സൗദിയ ജീവനക്കാര്‍ക്കും നന്ദി പറയുന്നതായി വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ട സാലിം ഖിദൈര്‍ പറഞ്ഞു. സ്വന്തം ബന്ധുവിനെ എന്ന പോലെ വികലാംഗ യാത്രക്കാരനെ പരിചരിച്ച എയര്‍ഹോസ്റ്റസിനെ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ മുക്തകണ്‍ഠം പ്രശംസിച്ചു.

 

 

Latest News