കൊച്ചി- കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പങ്കെടുക്കില്ല. ശശി തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് ചില ആവശ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് സുധാകരന്‍ വിശദീകരിച്ചു.
തരൂരിന്റെ പരിപാടിയുമായി തന്റെ പിന്മാറ്റത്തെ കൂട്ടിക്കെട്ടരുതെന്ന് പരോക്ഷമായി പറയുകയാണെങ്കിലും തരൂരിന്റെ സാന്നിധ്യം തന്നെയാണ് കാരണമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇതേ പരിപാടിയുടെ വൈകുന്നേരത്തെ സെഷനില്‍ പങ്കെടുക്കും.