മദ്യനയക്കേസില്‍ കുറ്റപത്രം നല്‍കി, സിസോദിയയുടെ പേരില്ല, മാപ്പു പറയണമെന്ന് ആവശ്യം

ന്യൂദല്‍ഹി- ദല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ പേര് കുറ്റപത്രത്തില്‍ ഇല്ല. സി.ബി.ഐ മാപ്പു പറയണമെന്ന് സിസോദിയ ആവശ്യപ്പെട്ടു.
എന്നാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഇ.ഡി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സിസോദിയയെ 16 മണിക്കൂറില്‍ അധികം ചോദ്യം ചെയ്തിരുന്നു. ദല്‍ഹിയിലെ ആം ആദ്്മി സര്‍ക്കാരിനെതിരായ പ്രതികാര നടപടിയാണ് കേസെന്ന് സിസോദിയ ആരോപിച്ചിരുന്നു.

 

Latest News