എസ് രാജേന്ദ്രന് എം.എം മണിയുടെ മറുപടി, പോക്രിത്തരം പറയരുത്

ഇടുക്കി- ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന് എം.എം മണിയുടെ മറുപടി. റവന്യൂവകുപ്പ് നോട്ടീസ് കൊടുത്തതിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം.എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താന്‍ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്. രാജേന്ദ്രന്‍ ഭൂമി കയ്യേറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എം.എല്‍.എ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് എം.എം മണി പ്രതികരിച്ചു. അയാള്‍ കുടിക്കുന്ന വെള്ളത്തില്‍ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്‍പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചതെന്നും എം.എം മണി കട്ടപ്പനയില്‍ പറഞ്ഞു.

വീട് ഒഴിയണമെന്ന് കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നില്‍ എം.എം മണി എം.എല്‍.എയാണെന്ന് എസ്. രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്റ് ഭൂമി പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാണ് ദേവികുളം സബ് കലക്ടറുടെ നിര്‍ദേശ പ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.

 

 

Latest News