പച്ച വാഴപ്പഴം ശീലമാക്കൂ, കാന്‍സറിനെ പ്രതിരോധിക്കൂ 

കോപ്പന്‍ഹേഗന്‍-വാഴപ്പഴം പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ പഴമാണ് വാഴപ്പഴം. എന്നാല്‍ പഴുത്ത വാഴപ്പഴത്തിനെക്കാളും പച്ച വാഴപ്പഴങ്ങള്‍ക്കാണ് കൂടുതല്‍ ഗുണം. പഴം പഴുക്കുന്ന ഓരോ ഘട്ടത്തിലും അതിന്റെ ഗുണങ്ങള്‍ മാറി വരുന്നു. നമ്മള്‍ കഴിക്കുന്ന വാഴപ്പഴങ്ങള്‍ പച്ച വാഴപ്പഴം, മഞ്ഞ വാഴപ്പഴം, ചെറുതായി പഴുത്ത വാഴപ്പഴം, അമിതമായി പഴുത്ത വാഴപ്പഴം എന്നീ ഘട്ടകളിലുടെയാണ് കടന്നുപോകുന്നത്. ഇവയ്ക്ക് എല്ലാം തന്നെ വ്യത്യസ്ത ഗുണങ്ങളാണ് ഉള്ളത്. കൂടുതലും പച്ച വാഴപ്പഴത്തിനാണ് ഗുണങ്ങള്‍ ഏറെയുള്ളത്.
പ്രമേഹരോഗികള്‍ കൂടുതലും പച്ച വാഴപ്പഴമോ ചെറുതായി പഴുത്ത വാഴപ്പഴമോ കഴിക്കുന്നതാണ് നല്ലത്. കാരണം അതില്‍ ഉയര്‍ന്ന പ്രതിരോധശേഷിയുണ്ട്. കൂടാതെ അവയില്‍ ഗ്ലൂക്കോസിന്റെ അളവ് കുറവാണ്. പച്ച വാഴപ്പഴത്തിന് ഒരു പച്ചക്കറിയുടെ എല്ലാ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ നാരുകളാല്‍ നമ്പന്നമായതിനാല്‍ ശരീരത്തിന് വളരെ നല്ലതാണ്. അതിനാലാണ് പണ്ടുമുതല്‍ വീടുകളില്‍ പച്ച ചക്ക,പച്ച മാങ്ങ, പച്ചവാഴപ്പഴം എന്നിവ കറിവയ്ക്കുന്നത്.
ശരീരത്തിലെ ബാക്ടീരിയകളുടെ ഭക്ഷണമാണ് നാരുകള്‍. ശരീരത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ബാക്ടീരിയെ ആശ്രയിച്ചാണ് നടക്കുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് അവശ്യമായ വിറ്റാമിനുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളുടെ ഭക്ഷണമായ നാരുകള്‍ അടങ്ങിയിരിക്കുന്ന പഴമാണ് പച്ച വാഴപ്പഴം. ഇത് കുടലിനും വളരെ നല്ലതാണ്. കൂടാതെ പ്രതിരോധശേഷി കൂട്ടുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. 2018ലെ പോഷകാഹാര ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം, പച്ച വാഴപ്പഴങ്ങളില്‍ 'പെക്റ്റിന്‍' എന്ന നാരുകള്‍ അടങ്ങിരിക്കുന്നു ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. ന്യൂ കാസ്റ്റിലെ ലീഡ്‌സ് സര്‍വകലശാലയില്‍ ഉള്ള ശാസ്ത്രജ്ഞര്‍മാര്‍ 1,000 ത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ രണ്ട് വര്‍ഷത്തില്‍ ചെറുതായി പഴുത്ത വാഴപ്പഴം കഴിക്കുന്നവരില്‍ അര്‍ബുദങ്ങള്‍ വരാനുള്ള സാദ്ധ്യത മൂന്നില്‍ രണ്ട് വരെയായി കുറയുന്നുയെന്ന് കണ്ടെത്തി. 
പ്രമേഹം ഇല്ലാത്തവര്‍ പഴുത്ത വാഴപ്പഴം കഴിക്കുന്നത് കോശങ്ങളുടെ കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു. പഴുത്ത വാഴപ്പഴത്തില്‍ ഫൈറ്റേ ന്യൂട്രിയന്റുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. വാഴപ്പഴങ്ങള്‍ കൂടുതല്‍ പഴുക്കുന്നത് അനുസരിച്ച് അതിലെ പഞ്ചസാരയുടെ അളവ് കൂടുന്നു,
 

Latest News