സീസണ്‍ കച്ചവടവും ഓഫറുകളും: വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രിയങ്കരം

വ്യാപാരികളും ഉപഭോക്താക്കളും ഒരു പോലെ കാത്തിരിക്കുന്നതാണ് സീസണ്‍ കച്ചവടം. ഷോപ്പര്‍മാര്‍ക്കും ബിസിനസ്സുകാര്‍ക്കും സന്തോഷത്തിന്റെയും വിനോദത്തിന്റെയും സമയമാണ് അവധിദിനങ്ങള്‍. ധാരാളം പുതിയ സാധനങ്ങള്‍ വാങ്ങാന്‍ ഷോപ്പര്‍മാര്‍ തിരഞ്ഞെടുക്കുന്ന സമയമായതിനാല്‍ കച്ചവടം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലായിരിക്കും വ്യാപാരികള്‍.
സിംഗിള്‍സ് ഡേ, ബ്ലാക്ക് െ്രെഫഡേ, ലോകകപ്പ്, അവധിദിനങ്ങള്‍, ബാക്ക് ടു സ്‌കൂള്‍ അങ്ങനെ ഓരോ വര്‍ഷവും പുതിയ പുതിയ ദിവസങ്ങള്‍ വന്നുചേരുന്നു. സീസണുകള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ എല്ലാ മേഖലയിലുമുള്ള വ്യാപാരികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ഇനങ്ങള്‍ ഏതാണ്? അവ സ്വന്തം സ്‌റ്റോറില്‍ ലഭ്യമാണോ? ഉപഭോക്താക്കളുടെ വാങ്ങല്‍ സ്വഭാവം എന്താണ്? അവര്‍ എന്താണ് ഇഷ്ടപ്പെടുന്നത്? കച്ചവടം ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്ന സമയങ്ങള്‍ ഏതൊക്കെയാണ്? ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം എന്താണ്? പരാതികളുണ്ടോ ?  സേവനങ്ങളെക്കുറിച്ചോ ഇനങ്ങളെക്കുറിച്ചും  ഉപഭോക്താക്കള്‍ക്ക് അറിയാമോ? തുടങ്ങി പല വശങ്ങളും വിശകലനം ചെയ്താണ് വ്യാപാരികള്‍ സീസണ്‍ കച്ചവടം മുതലാക്കാന്‍ ഒരുങ്ങാറുള്ളത്.
യഥാസമയം മൊത്തവിപണയില്‍നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ സാങ്കേതിക വിദ്യകള്‍ ലഭ്യമായതിനാല്‍ ഇപ്പോള്‍ വ്യാപാരികള്‍ക്ക് വലിയ തോതില്‍ സ്‌റ്റോക്ക് ചെയ്യേണ്ട കാര്യവുമില്ല.
ചില വ്യാപാരികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കാനിടയുള്ള ഓര്‍ഡറുകളുടെ എണ്ണം പ്രവചിക്കാന്‍ പ്രയാസമായിരിക്കും. ചെറിയ അളവില്‍ ഓര്‍ഡര്‍ ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും അവ തീര്‍ന്നുപോയേക്കാം. ഈ പശ്ചാത്തലത്തിലാണ് വിവിധ പരിഹാരങ്ങളും ഓപ്ഷനുകളും വാഗ്ദാനം ചെയ്തുകൊണ്ട് മൊത്ത വിതരണക്കാര്‍ സഹായത്തിനെത്തുന്നത്. ഓരോ ആഴ്ചയും ആവശ്യമായി വരുന്ന സാധനങ്ങളുടെ ഓര്‍ഡറുകള്‍ ഷെഡ്യൂള്‍ ചെയ്തുവെക്കാന്‍ സാരി പോലുള്ള മൊബൈല്‍ ആപ്പുകള്‍ ചെറുകിട വ്യാപാരികളെ സഹായിക്കുന്നു.
സീസണ്‍ കച്ചവടവേള വ്യാപാരികള്‍ തമ്മിലുള്ള മത്സരത്തിന്റെ കാലം കൂടിയാണ്.
വിപണിയില്‍ പ്രത്യക്ഷപ്പെടുന്ന ഓഫറുകള്‍ക്ക് കൈയും കണക്കുമില്ല. എതിരാളികളില്‍ നിന്ന് വേര്‍തിരിച്ചറിയാനും വ്യത്യസ്തമാകാനും ഓരോരുത്തരും പലവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ചില വ്യാപാരികള്‍ സേവനത്തിലും വിലയിലും ശ്രദ്ധിക്കുമ്പോള്‍ മറ്റു ചിലര്‍ റാഫിളുകളിലും ഡിസ്‌കൗണ്ടുകളിലും ഓഫറുകളിലുമാണ് ശ്രദ്ധിക്കാറുള്ളത്.
വളരെ വലിയ ഉപഭോക്തൃ അടിത്തറയുള്ളവര്‍ പോലും സുപ്രധാന അവസരങ്ങളിലൂടെയും സീസണുകളിലൂടെയും ഉപഭോക്താക്കളുടെ മനസ്സില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് വിപണിയില്‍ കാണാന്‍ കഴിയുക.  
പലചരക്ക് കടയാണെങ്കില്‍ പോലും സാധനങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സമൂഹ മാധ്യമങ്ങളെ ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നു.  വാട്‌സ്ആപ്പും സ്‌നാപ് ചാറ്റ് സ്റ്റോറികളുമൊക്കെ ഉപയോഗിച്ചാണ് കച്ചവടം.  ബുഖാരി റെസ്‌റ്റോറന്റ് ഉള്ളവര്‍  ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് ആളുകളെ അറിയിക്കുന്നു. ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിനാല്‍ വലിയ ഉപഭോക്തൃ വിഭാഗത്തില്‍ എത്താന്‍ വ്യാപാരികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കൂടുതലായി ആശ്രയിക്കുന്നു.

 

 

Latest News