കയ്‌റോ- ഈജിപ്തിലേക്ക് മടങ്ങിയ നടി മെന്ന ശാലബി മയക്കുമരുന്ന് സഹിതം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. പരിശോധനയ്ക്കിടെയാണ് ഇവരുടെ പക്കല്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മെന്ന ഷാലബിയെ കയ്‌റോ എയര്‍പോര്‍ട്ടിലാണ് കസ്റ്റംസ് പരിശോധിച്ചത്.
നാലം കവര്‍ച്ചാസംഘം അറസ്റ്റില്‍
റിയാദ് - തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ വീടുകളില്‍ കവര്‍ച്ചകള്‍ നടത്തിയ നാലംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനിയും മൂന്നു സൗദി യുവാക്കളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കവര്‍ന്ന് വില്‍പന നടത്തുകയാണ് സംഘം ചെയ്തിരുന്നത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
റിയാദില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന മറ്റൊരു അഞ്ചംഗ സംഘത്തെ റിയാദ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തൊഴില്‍ നിയമ ലംഘകരായ രണ്ടു യെമനികളും മൂന്നു സൗദി യുവാക്കളുമാണ് അറസ്റ്റിലായത്. മോഷണ വസ്തുക്കളില്‍ ഒരു ഭാഗം പ്രതികളില്‍ നിന്ന് പോലീസ് വീണ്ടെടുത്തു. നിയമ നടപടികള്‍ക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് പറഞ്ഞു.