ആലപ്പുഴ-മയക്കുമരുന്ന് വില്‍പനയില്‍ വിദേശ പൗരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് പിടിയില്‍. മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പന നടത്തുന്ന സംഘത്തിലെ നൈജീരിയന്‍ സ്വദേശിയെയും രണ്ട് തമിഴ്‌നാട് സ്വദേശികളെയുമാണ് ഹരിപ്പാട് പോലീസ് തമിഴ്‌നാട്ടില്‍നിന്ന് സാഹസികമായി പിടികൂടിയത്. മയക്കുമരുന്ന് മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയായ ജോണ്‍ കിലാച്ചി ഓഫറ്റോ, തിരുപ്പൂര്‍ സ്വദേശികളായ തിരുപ്പൂര്‍ സെക്കന്‍ഡ് സ്ട്രീറ്റ്,46 കാമരാജ് നഗര്‍ വടിവേല്‍ (43), തിരുവല്ലൂര്‍ ഫസ്റ്റ് സ്ട്രീറ്റ്, രായപുരം മഹേഷ് കുമാര്‍ (27)
എന്നിവരാണ് അറസ്റ്റിലായത്. 2011 നവംബര്‍ എട്ടിന് ഡാണാപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്ത് എംഡി എം എ വില്‍പ്പന നടത്തുന്നതിനിടയില്‍ ഏഴ് യുവാക്കള്‍ പോലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളുടെ വാട്‌സ്ആപ്പ്, ഗൂഗിള്‍ പെയ്‌മെന്റ് തുടങ്ങിയവയിലൂടെ നടത്തിയ സന്ദേശങ്ങളുടെയും ഇടപാടുകളുടെയും അന്വേഷണത്തിന് ഒടുവിലാണ്
കേരളത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രതികള്‍ പിടിയിലായത്. നൈജീരിയന്‍ സ്വദേശിയായ ജി മണി എന്നു വിളിക്കുന്ന ജോണ്‍ കിലാക്കി ഒഫറ്റോ 2013ല്‍ കള്ളനോട്ട് കേസില്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലാവുകയും
45 ദിവസം ജയിലില്‍ കഴിയുകയും തുടര്‍ന്ന് ഒരു വര്‍ഷക്കാലം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചതിനുശേഷം തിരുപ്പൂര്‍ വിട്ടുപോകാന്‍ പാടില്ല എന്ന ഉപാധികളോടെ വിസയും പാസ്‌പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നതാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, കായംകുളം ഡിവൈ.എസ്.പി അലക്‌സ് ബേബി എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാം കുമാര്‍ വി എസ്, എസ്.ഐ,സവ്യസാചി, സീനിയര്‍ സി.പി.ഒ. അജയകുമാര്‍, സി.പി.ഒ മാരായ,നിഷാദ്, അഖില്‍ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്