Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോര്‍ക്ക യു.കെ കരിയര്‍ ഫെയറില്‍ ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു

കൊച്ചി- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ നവംബര്‍ 21 മുതല്‍ 25 വരെ കൊച്ചിയില്‍ നടന്ന യു.കെ കരിയര്‍ ഫെയറിന് വിജയകരമായ പരിസമാപ്തി.
യു.കെ ആരോഗ്യ മേഖലയിലെ എന്‍.എച്ച്.എസ്സിനു (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) കീഴിലുളള വിവിധ സ്ഥാപനങ്ങളിലേക്കും  ഇതര മേഖലകളിലേക്കുമുളള റിക്രൂട്ട്‌മെന്റ് നടപടികളുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്.
ആദ്യമായാണ് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ഇത്രയധികം തൊഴില്‍ രംഗങ്ങളിലേയ്ക്ക് ഒരുമിച്ച് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
യു.കെ യില്‍ നിന്നും 12 തൊഴില്‍ ദാതാക്കള്‍ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്‌മെന്റ് ഫെയറിനാണ് കൊച്ചി സാക്ഷിയായത്. ബ്രിട്ടനില്‍നിന്നുളള തൊഴില്‍ ദാതാക്കളുടെ പ്രതിനിധികള്‍, ഇന്റര്‍വ്യൂ പാനലിസ്റ്റുകള്‍,  യു.കെ എന്‍.എച്ച്.എസ് നിരീക്ഷകര്‍ എന്നിവരുള്‍പ്പെടെ നാല്പതോളം പേരാണ് അഭിമുഖം നടത്തുന്നതിനായി യു.കെ യില്‍ നിന്നെത്തിയത്.
സൈക്യാട്രി സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. അഞ്ചു ദിവസങ്ങളിലായി വിവിധ മേഖലകളില്‍ നിന്നുളള ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ കരിയര്‍ ഫെയറില്‍ പങ്കെടുക്കാനെത്തി. ഫെയറിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് യു.കെ യില്‍ നിന്നെത്തിയ പ്രതിനിധികള്‍ അറിയിച്ചു. കരിയര്‍ ഫെയറിന്റെ രണ്ടാം ഘട്ടം 2023 മാര്‍ച്ചില്‍ നടത്താനും ധാരണയായി.
 നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ ഒ, കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യം.ടി.കെ മറ്റ് നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ എന്നിവര്‍ ഫെയറിന് നേതൃത്വം നല്‍കി. നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവ്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ സ്ട്രാറ്റജിക്ക് കള്‍ച്ചറല്‍ ആന്റ് വര്‍ക്ക് ഫോഴ്‌സ് ലീഡ്  കാത്തി മാര്‍ഷല്‍ എന്നിവരും പങ്കെടുത്തു.
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന യുകെ കരിയര്‍ ഫെയര്‍ നവംബര്‍ 21 ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി  പിണറായി വിജയന്റെ നേതൃത്വത്തിലുളള കേരള സംഘത്തിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ലണ്ടനിലാണ് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പുവച്ചത്. യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ)  എന്‍. എച്ച്. എസ്സ്  സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍  പാര്‍ട്ട്ണര്‍ഷിപ്പുകളില്‍  ഒന്നായ  Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായിട്ടാണ് നോര്‍ക്ക റൂട്ട്‌സ് കരാര്‍ ഒപ്പിട്ടത്.

 

Latest News