മൃതദേഹ ഭാഗങ്ങള്‍ സ്യൂട്ട്‌കേസില്‍; ശ്രദ്ധ കേസുമായി ബന്ധമെന്ന് സംശയം

ന്യൂദല്‍ഹി- ഹരിയാനയിലെ ഫരീദാബാദില്‍  സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിനി  ശ്രദ്ധ വാള്‍ക്കറുടേതാണെന്ന് സംശയം. വ്യാഴാഴ്ച ഉച്ചയോടെ ഫരീദാമേഖലയിലെ വനമേഖലയിലാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്.  ദല്‍ഹിയിലാണ് 27 കാരി ശ്രദ്ധയെ ലിവ് ഇന്‍ പങ്കാളി കൊലപ്പെടുത്തിയത്.  
സൂരജ്കുണ്ട് വനമേഖലയില്‍ സ്യൂട്ട്‌കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫരീദാബാദ് പോലീസ് ദല്‍ഹി പോലീസിനെ ബന്ധപ്പെട്ടിരിക്കയാണ്.
മൃതദേഹ അവശിഷ്ടങ്ങള്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഒരു ചാക്കും വസ്ത്രങ്ങളും  ഒരു ബെല്‍റ്റും സ്യൂട്ട്‌കേസിനടുത്ത് കണ്ടെത്തിയിരുന്നു. എവിടെയോ വെച്ച് കൊലപ്പെടുത്തി മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫരീദാബാദ് പോലീസ് പറഞ്ഞു.
സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ക്ക്  മാസങ്ങള്‍ പഴക്കമുണ്ടെന്നും  പുരുഷനോ സ്ത്രീയോ ആണെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.

 

Latest News