Sorry, you need to enable JavaScript to visit this website.
Monday , November   28, 2022
Monday , November   28, 2022

കുതിരയുടെ തൊഴിയേറ്റ് ബാലികക്ക് ദാരുണാന്ത്യം

മക്ക - കുതിരപ്പുറത്തുനിന്ന് വീണ ബാലിക കുതിരയുടെ ശക്തമായ തൊഴിയേറ്റ് മരിച്ചു. ഉത്തര മക്കയില്‍ അല്‍നവാരിയയില്‍ നിയമ ലംഘനങ്ങള്‍ക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിനു സമീപമാണ് അപകടം. കുതിര സവാരിക്കിടെ പത്തു വയസുകാരിയെ കുതിര തള്ളിയിടുകയായിരുന്നു. ഇതോടെ കയറില്‍ തൂങ്ങിക്കിടന്ന ബാലികയെ വലിച്ചിഴച്ച് കുതിര ഓട്ടം തുടരുകയും ശക്തമായി ബാലികയെ തൊഴിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി ബാലികയെ ഹിറാ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. ഗുരുതരമായി പരിക്കേറ്റ ബാലിക ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.

 

Latest News