ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരി നിന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് ശിക്ഷ

ഗുരുവായൂര്‍- ക്ഷേത്രത്തില്‍ അന്നദാന മണ്ഡപത്തില്‍ വരി നിന്ന പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ യുവാവിന് 12 വര്‍ഷം തടവും ഇതുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. പെരുമ്പിലാവ് ദേശത്തെ മുള്ളുവളപ്പില്‍ വീട്ടില്‍ വിനോദി (37)നാണ്  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജ് ടി. ആര്‍. റീന ദാസ് ശിക്ഷ വിധിച്ചത്. 

ഗുരുവായൂര്‍ അമ്പലത്തില്‍ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ വരിയില്‍ നിന്നിരുന്ന പ്രതി തന്റെ മുന്നിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയും ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019ലായിരുന്നു സംഭവം.

Latest News