സൗദിയിലേക്ക് വരാന്‍ കൊറോണ പരിശോധന ആവശ്യമുണ്ടോ?

റിയാദ്- സൗദിയിലേക്ക് വരാനും രാജ്യത്തുനിന്ന് പുറത്തുപോകാനും കൊറോണ പരിശോധനയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് സൗദി ജവാസാത്ത് മറുപടി നല്‍കി.
സൗദിയില്‍നിന്ന് പുറത്തേക്ക് പോകുമ്പോള്‍ കോവിഡ് പരിശോധന വേണമോ എന്നത് പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങളെ അനുസരിച്ചിരിക്കുന്നു.
അതേസമയം, പി.സി.ആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും സൗദി അറേബ്യയും മറ്റ് അറബ് രാഷ്ട്രങ്ങളും നീക്കിയതായി ജവാസാത്ത് മറുപടിയില്‍ പറയുന്നു.
ചുരുങ്ങിയത് 72 മണിക്കൂറിനിടെ എടുത്ത പി.സി.ആര്‍ നെഗറ്റീവ് ഫലം കഴിഞ്ഞ വര്‍ഷം അവസാനംവരെ നിര്‍ബന്ധമുണ്ടായിരുന്നു.

 

Latest News