Sorry, you need to enable JavaScript to visit this website.
Monday , November   28, 2022
Monday , November   28, 2022

കെ. സുധാകരനും വി. ഡി. സതീശനും ശശി തരൂരും ഒരേ വേദിയിലെത്തുന്നു

കൊച്ചി- കെ. പി. സി. സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ശശി തരൂര്‍ എം. പി എന്നിവര്‍ ഒരേ വേദിയില്‍. പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡിക്കോഡ് എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന തല കോണ്‍ക്ലേവിലാണ് മൂവരും ഒന്നിച്ചെത്തുന്നത്. പരിപാടിയിലെ മുഖ്യപ്രഭാഷകനാണ് തരൂര്‍. 

ഞായറാഴ്ച്ചയാണ് പരിപാടി. മൂന്ന് നേതാക്കള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡോ. എസ്. എസ് ലാലും മാത്യൂ കുഴല്‍നാടന്‍ എം. എല്‍. എയുമാണ് പരിപാടിയുടെ മുഖ്യസംഘാടകര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂരിന്റെ സാന്നിധ്യം ചര്‍ച്ചയാകുമ്പോഴാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്.

Latest News