മൂന്നാര്‍- ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് സഹപ്രവര്‍ത്തകന്റെ കുത്തേറ്റു മരിച്ചു. തൃശൂര്‍ സ്വദേശിയും ആനപാപ്പാനുമായ വിമല്‍ (32) ആണ് കൊല്ലപ്പെട്ടത്. പ്രതി മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നാര്‍- മാട്ടുപ്പെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ് ഇരുവരും. ആനയെ മാറ്റി കെട്ടിയതിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.