മകനെ ഡയറക്ടറാക്കാന്‍ പള്ളി ഇമാമില്‍നിന്ന് 21 ലക്ഷം തട്ടി, പ്രതി അറസ്റ്റില്‍

കൊച്ചി- ക്ലിനിക്കല്‍ ആപ്പില്‍ മകനെ ഡയറക്ടര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് പള്ളി ഇമാമില്‍നിന്ന് 21 ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ തിരുര്‍ക്കാട് എസ്.ടി.ആര്‍ യാസീന്‍ തങ്ങളാണ് അറസ്റ്റിലായത്.

കളമശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാകര കൈപ്പട മുഗളില്‍ കുഞ്ഞ് മുഹമ്മദ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.

മകന്‍ ഡോ. അജ്മലിനെ ഡയറക്ടര്‍ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

 

Latest News