സ്വദേശത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം

ന്യൂദല്‍ഹി- പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി  സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍ മാറ്റാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രതി ചൂണ്ടിക്കാണിക്കുന്നു.
നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് അമീറുല്‍ ഇസ്ലാമിനെ വിയ്യൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

 

Latest News