രാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി; മധ്യപ്രദേശില്‍ യു.പി സ്വദേശി അറസ്റ്റില്‍

നഗ്ഡ- ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ഇന്‍ഡോറില്‍ എത്തിയ രാഹുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നഗ്ഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് നഗ്ഡ പൊലീസ് ഇന്‍ഡോര്‍ െ്രെകംബ്രാഞ്ചിനെ അറിയിച്ചു. ഇന്‍ഡോര്‍ പൊലീസ് നല്‍കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് നഗ്ഡ എസ്പി സത്യേന്ദ്ര കുമാര്‍ ശുക്ല പറഞ്ഞു. പ്രതി ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയാണെന്ന് ആധാര്‍ കാര്‍ഡില്‍ നിന്ന് വ്യക്തമായെന്നും പോലീസ് പറഞ്ഞു.

 

Latest News