യൂണിഫോം അളവെടുക്കാന്‍ വന്ന ബാലികയെ പീഡിപ്പിച്ചു; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

തൃശൂര്‍-യൂണിഫോമിന്റെ അളവെടുക്കാന്‍ വന്ന ബാലികയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് 17വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിക്കുളം കറുപ്പന്‍ വീട്ടില്‍ രാജനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.


അര്‍ദ്ധരാത്രി പൂജ:
രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍- എരുമപ്പെട്ടി വരവൂര്‍ രാമന്‍കുളങ്ങരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ദ്ധരാത്രിയില്‍ പൂജ. ഹോമകുണ്ഡത്തിന് സമീപത്ത് നിന്നും എയര്‍ഗണ്‍, കത്തി, വാള്‍, കോടാലി തുടങ്ങിയ ആയുധങ്ങളും മദ്യവും കണ്ടെത്തി. സ്ഥലമുടമയേയും മന്ത്രവാദിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

 

Latest News